മൂ​വാ​റ്റു​പു​ഴ: കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റിമൂ​വാ​റ്റു​പു​ഴ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ചാ​ലി​ക്ക​ട​വ് റൂ​ട്ടി​ലൂ​ടെ കി​ഴ​ക്കേ​ക്ക​ര​യി​ലേ​ക്കു പോ​യ ര​ണ്ടം​ഗ സം​ഘം സ​ഞ്ച​രി​ച്ച മാ​രു​തി സെ​ൻ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കി​ഴ​ക്കേ​ക്ക​ര റേ​ഷ​ൻ​ക​ട പ​ടി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. റേ​ഷ​ൻ​ക​ട​പ്പ​ടി​യി​ലെ​ത്തി​യ​പ്പോ​ൾ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്ത് ബേ​ക്ക​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റുകയായിരുന്നു.


ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ട​യു​ടെ ഷ​ട്ട​ർ, ഗ്ലാ​സ്, ഫ്രി​ഡ്ജ്, ഫ്രീ​സ​ർ എ​ന്നി​വ ത​ക​ർ​ന്നു. നാ​ല് ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു. അ​പ​ക​ട സ​മ​യം ക​ട തു​റ​ക്കാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്. അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് യാ​ത്ര​ക്കാ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Post a Comment

Previous Post Next Post