തൃശ്ശൂർ കുന്നംകുളം പന്തല്ലൂരിൽ നിർമ്മാണത്തിലിരിക്കെ രണ്ടു നില വീട് തകർന്നുവീണു: വീട്ടുടമസ്ഥരും നിർമാണത്തൊഴിലാളികളുമുൾപ്പടെ അഞ്ചോളം പേർക്ക് പരിക്ക്തൃശ്ശൂർ കുന്നംകുളം: കുന്നംകുളം പന്തല്ലൂരിൽ നിർമ്മാണത്തിലിരിക്കുന്ന രണ്ടു നില വീട് തകർന്നു വീണു. വീട്ടുടമസ്ഥരും നിർമാണത്തൊഴിലാളികളുമുൾപ്പടെ അഞ്ചോളം പേർക്ക് പരിക്കേറ്റു.


പന്തല്ലൂർ കണ്ടുരുത്തി വീട്ടിൽ അഭിലാഷിന്റെ വീടാണ് തകർന്ന് വീണത്. മാസങ്ങൾക്കു മുൻപ് നിർമ്മാണം ആരംഭിച്ച വീടിന്റെ കോൺക്രീറ്റ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് വീട് പൂർണമായും നിലം പതിച്ചത്. അപകടം നടക്കുന്ന സമയത്ത് വീട്ടുടമസ്ഥനും, പതിനഞ്ചോളം നിർമ്മാണ തൊഴിലാളികളും രണ്ടാം നിലയിൽ ഉണ്ടായിരുന്നു. ഒന്നാം നിലയിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദൂരന്തം ഒഴിവായി. വീടിന്റെ പിൻഭാഗത്തെ തറഭാഗം തകർന്നാണ് വീട് പൂർണമായും നിലം പതിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ല

Post a Comment

Previous Post Next Post