ജില്ലയിൽ കനത്ത മഴ.. മണ്ണിടിച്ചിൽ… കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

 


മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ മണ്ണിടിച്ചിൽ. വേട്ടേക്കോട് - ഒടുവങ്ങാട് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെ തുടർന്ന് എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മണ്ണിടിച്ചിലിൽ നാശനഷ്ടങ്ങളൊന്നുമില്ല.


മുൻകരുതലിന്റെ ഭാഗമായിട്ടാണ് കുടുംബങ്ങളെ സമീപപ്രദേശത്തേക്ക് മാറ്റിപ്പാർപ്പിച്ചത്.


മാന്നാറിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മാന്നാർ റോഡിൽ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. മാന്നാർ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിലെ ഹോമിയോ ആശുപത്രിക്ക് സമീപം


സ്വകാര്യവ്യക്തിയുടെ പറങ്കി മാവിന്റെ വലിയ ശിഖരങ്ങൾ ഒടിഞ്ഞ് വീണാണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടത്. ഹോമിയോ ആശുപത്രിയുടെയും, ഫിഷറീസ് ഓഫീസിന്റെയും വൈദ്യതി ബന്ധം തടസപ്പെട്ടു. വാർഡ് മെമ്പർ വി.ആർ ശിവപ്രസാദ് വിവരം അറിയിച്ചതിനെ തുടർന്ന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ എത്തി വൈദ്യുതി പുനഃസ്ഥാപിച്ച് ഗതാഗത തടസം നീക്കി..

Post a Comment

Previous Post Next Post