കാസർകോട് കുമ്പളയിൽ മീൻ ലോറി ഓട്ടോയുമായി കൂട്ടിയിടിച്ചു രണ്ടുപേർക്ക് ഗുരുതര പരിക്ക്
 കാസർകോട്: കുമ്പള ദേശീയപാതയിൽ മീൻ ലോറി ഓട്ടോയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ അടക്കം രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഓട്ടോ ഡ്രൈവർ ആരിക്കാടി സ്വദേശി അബ്ദുൽ സത്താർ (40), ബദരിയ നഗർ സ്വദേശി സത്താർ (45) എന്നിവർക്കാണ് പരിക്ക്. ശനിയാഴ്ച രാത്രി 7 മണിയോടെ കുമ്പള ദേവി നഗറിലാണ് അപകടം. അമിത വേഗതയിൽ എത്തിയ മീൻ ലോറി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ കുമ്പള സഹകരണ ആശുപത്രിയിലും ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും കൊണ്ടുപോയി. അപകടത്തെ തുടർന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി. Post a Comment

Previous Post Next Post