കോഴിക്കോട് കാരശ്ശേരി കറുത്തപറമ്പ് അങ്ങാടിയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചുകോഴിക്കോട് കാരശ്ശേരി കറുത്തപറമ്പ് അങ്ങാടിയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. കൊല്‍ക്കത്ത സ്വദേശി രാജു (27) ആണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഇയാള്‍ വാടകക്ക് താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണത്. ഉടന്‍ മാമ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഗുരുതര പരിക്കിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീഴ്ചയില്‍ കഴുത്തിനും നട്ടെല്ലിനും പൊട്ടലുണ്ടായിരുന്നത് ആരോഗ്യനിലയെ സാരമായി ബാധിച്ചു. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും.

Post a Comment

Previous Post Next Post