പാലത്തിലൂടെ സ്കൂട്ടറിൽ പോയ ആളെ നദിയിൽ വീണ് കാണാതായിതിരുവനന്തപുരം: വിതുരയിൽ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി

വിതുര പൊന്നാംചുണ്ട് പാലത്തിൽ നിന്ന് വീണ് ഒരാളെ കാണാതായി. വിതുര കൊപ്പം സ്വദേശി

 സോമൻ (62) നെയാണ് കാണാതായത്. ഫയർഫോഴ്‌സ് എത്തി തെരച്ചിൽ നടത്തുന്നു. 

വണ്ടിയോട് കൂടിയാണ് ആറ്റിലേക്ക് വീണതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. 

ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ് സോമൻ.

 കൈവരി ഇല്ലാത്ത പാലത്തിനു മുകളിൽ കൂടി സ്‌കൂട്ടറുമായി 

പോകുന്നത് കണ്ട പരിസരത്തുണ്ടായിരുന്നവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും

 അതൊന്നും വകവയ്ക്കാതെ സോമൻ മുന്നോട്ട് പോവുകയായിരുന്നു. തുടർന്ന് 

നിയന്ത്രണം വിട്ടു ആറ്റിലേക്ക് വീഴുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള 

തെരച്ചിൽ ഫയർഫോഴ്സും സ്കൂബ ഡൈവിങ് ടീമും ശ്രമം തുടരുകയാണ്.

മലയോര മേഖലയിൽ മഴ ശക്തമായൊരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് 

പ്രഖ്യാപിച്ചിരിക്കുകയാണ്. മലയോര മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക. വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

Post a Comment

Previous Post Next Post