തിരുനാവാഴയിൽ ഒഴുക്കിൽ പെട്ട് വിദ്യാർത്ഥി മരണപ്പെട്ടു


മലപ്പുറം തിരുനാവാഴ പല്ലാർ പാലത്തിൻകുണ്ട് വാലില്ലാപുഴയിൽ ഒഴുക്കിൽപ്പെട്ട്  വിദ്യാർത്ഥി മരണപ്പെട്ടു. വാക്കാട് സ്വദേശി മമ്മിക്കാനകത്ത് അബ്ദുറഹീമിന്റെ മകൻ മുഹമ്മദ് മുസമ്മിൽ (8) ആണ് മരിച്ചത്. വാക്കാട് കടപ്പുറം എഎംഎൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.കഴിഞ്ഞ ദിവസം സൗത്ത് പല്ലാറിൽ ബന്ധുവീട്ടിൽ വിരുന്ന് വന്നതായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ബന്ധുവീടിൻ്റെ സമീപത്തുകൂടെ ഒഴുകുന്ന വാലില്ലാപ്പുഴയിലേക്ക് കുട്ടി കാൽതെന്നി വീഴുകയായിരുന്നു. വീട്ടുകാരുബഹളം കേട്ട് ഓടികൂടിയ നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വാക്കാട് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post