കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വാളറ അഞ്ചാംമൈലിന് സമീപം വാഹനാപകടം;ഒരാള്‍ മരണപ്പെട്ടു

   


കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വാളറ അഞ്ചാംമൈലിന് സമീപം പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരണപ്പെട്ടു. ആസാം സ്വദേശി സിക്കന്ദര്‍ അലിയാണ് മരിച്ചത്. അമ്പഴച്ചാല്‍ പാലം നിര്‍മ്മാണ സൈറ്റില്‍ നിന്ന് മിക്‌സര്‍ മെഷീനും കയറ്റി കോതമംഗലത്തേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.ഉടന്‍തന്നെ നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടിമാലി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post