മലപ്പുറം ചങ്ങരംകുളത്തെ പ്രമുഖ നേത്രരോഗ വിദഗ്ധനെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.
ചങ്ങരംകുളം പകരാവൂർ മന ഡോ.ഭാസ്ക്കരൻ നമ്പൂതിരി (71) ആണ് മരണപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീട്ടിലെ ബാത്ത്റൂമിൽ പോയി തിരിച്ചുവരാത്തതിനെ തുടർന്ന് ഭാര്യ ചെന്ന് നോക്കിയപ്പോഴാണ് കൈതണ്ടയിലെ ഞരമ്പ് മുറിച്ച് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇദ്ദേഹത്തെ ചങ്ങരംകുളം സൺ റൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.