കുറ്റ്യാടിയിൽ വാഹനാപകടം. എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി മരിച്ചുകോഴിക്കോട്  കുറ്റ്യാടി-മുള്ളൻകുന്ന് റോഡിൽ കല്ലുനിരയിൽ കോൺക്രീറ്റ് മിക്സിങ് വാഹനവും ബൈക്കും കൂട്ടിയിടിച്ചു എഞ്ചിനീയറിങ് വിദ്യാർത്ഥി തൽക്ഷണം മരിച്ചു. പശുക്കടവ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായ മലപ്പുറം അരീക്കോട് സ്വദേശി അജോൺ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിയെ പരിക്കുകളോടെ കുറ്റ്യാടി ഗവൺമെന്റ് ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇന്ന് വൈകുന്നേരം 6 മണിക്ക് ഫുട്ബാൾ കളികഴിഞ്ഞ് കോളേജിലേക്ക് മടങ്ങും വഴി ആയിരുന്നു അപകടം.

Post a Comment

Previous Post Next Post