ബെക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേർക്കും ബൈക്ക് യാത്രക്കാരനും പരിക്ക്


 കോഴിക്കോട്  താമരശ്ശേരി: ബൈക്കിനെ വെട്ടിക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേർക്കും ബൈക്ക് യാത്രക്കാരനും പരിക്ക്. ഓട്ടോ ഡ്രൈവർ കോളിക്കൽ ആര്യംകുളം അബ്ദുൽ ജബ്ബാർ(53), മാതാവ് ആമിന(68), ആമിനയുടെ മകൾ ആരിഫ(32), ആരിഫയുടെ മകൻ മുഹമ്മദ് ജാസി(13), ബൈക്ക് യാത്രികനായ കന്നൂട്ടിപ്പാറ സ്വദേശി ഫഹീം എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ കോരങ്ങാട് അങ്ങാടിക്ക് സമീപം ഐ എച് ആർ ഡി കോളേജിന് സമീപത്തായിരുന്നു അപകടം. കോരങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് പെട്ടന്ന് ഇടത്തോട്ട് വെട്ടിച്ചപ്പോൾ പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടന്ന് വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കിൽ തട്ടി മറിഞ്ഞു. ഇതോടെ ബൈക്കും തെന്നി വീണു. ഓട്ടോറിക്ഷക്ക് അടിയിൽപെട്ടവരെ നാട്ടുകാർ ഓടിയെത്തി ഓട്ടോ ഉയർത്തിയാണ് പുറത്തെടുത്തത്. അഞ്ചുപേരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം സാരമായി പരിക്കേറ്റ ആമിന, ആരിഫ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി.

Post a Comment

Previous Post Next Post