കണ്ണൂര്‍ സ്വദേശിയായ യുവസൈനികന്‍ ഡെല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ചുകണ്ണൂര്‍: യുവസൈനികന്‍ ഡെല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ചു. പിലാത്തറ മണ്ടൂര്‍ ഒറന്നറത്തും ചാലിലെ സ്മിതിന്‍ കൃഷ്ണനാണ്(33) ഡെല്‍ഹിയിലുണ്ടായ അപകടത്തില്‍ മരിച്ചത്.

ആര്‍മി സിഗ്‌നല്‍ കോര്‍പ്‌സില്‍ ഹവില്‍ദാറായിരുന്നു. 


ബൈക് അപകടത്തില്‍ മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം. പി പി കൃഷ്ണന്‍-സ്മിത ദമ്ബതികളുടെ മകനാണ്.


ഭാര്യ: ശയന. മകള്‍: ഐവ സ്മിതിന്‍. സഹോദരി: ശ്രുതികൃഷ്ണന്‍. പതിനേഴിന്‌ രാവിലെ ഏഴുമണിക്ക് ഭൗതിക ശരീരം സ്വവസതിയില്‍ എത്തിക്കും. സംസ്‌കാരം അന്നേ ദിവസം രാവിലെ ഒന്‍പതു മണിക്ക് മണ്ടൂര്‍ പൊതുശ്മശാനത്തില്‍.

Post a Comment

Previous Post Next Post