പത്തനംതിട്ട: പ്ലസ്ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയ്യാറ്റുപുഴ-പുലയൻപാറ മണ്ണുങ്കൽ പുത്തൻവീട്ടിൽ സുജിത്തിന്റെയും സിനിയുടെയും മകൻ വിഷ്‌ണുവിനെ (17) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെ ചിറ്റാർ ടൗണിന് സമീപം ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിലാണ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറ്റാർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് വിഷ്‌ണു. കുട്ടിയുടെ മരണ വാർത്തയറിഞ്ഞ് മുത്തച്ഛൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട കുമ്പഴ പാലമറൂർ പനച്ചമൂട്ടിൽ പി.ടി.വർഗീസ് (63) ആണ് മരിച്ചത്.