അരീക്കോട് പത്തനാപുരത്ത് ഓട്ടോറിക്ഷയും ദോസ്ത് പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. അരീക്കോട് മുക്കം റൂട്ടിൽ ഇന്ത്യൻ ഓയിൽ പെട്രോൾ പാമ്പിനു സമീപം ആണ് അപകടം. മഞ്ചേരി സ്വദേശികൾ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽ പെട്ടത് എന്നാണ് അറിവായത് പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...*
എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട് തേക്കിൻചുവട്ടില്‍ പിക്കപ്പ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. മഞ്ചേരി സ്വദേശികളായ മുഹമ്മദ് അഷ്റഫ് (45), സുലൈമാൻ (50), മൈമൂന (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം.
മുക്കം ഭാഗത്തുനിന്ന് വന്ന മിനിപിക്കപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. പ്രദേശവാസികള്‍ പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുവാഹനങ്ങളും മുക്കം ഭാഗത്തുനിന്ന് വരുകയായിരുന്നു. ഇതിനിടയില്‍ കനത്തമഴയില്‍ റോഡില്‍നിന്ന് തെന്നി മാറിയാണ് അപകടം സംഭവിച്ചതെന്ന് പ്രദേശവാസികള്‍.
ഈ അപകടം നടന്ന സ്ഥലത്തിന് കുറച്ചുദൂരെ പത്തനാപുരം പാലത്തിന് അടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്കും പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനപാതയുടെ നവീകരണം പൂര്‍ത്തിയായശേഷം വലിയ രീതിയിലുള്ള അപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.