കോഴിക്കോട് കൊടുവള്ളി വാവാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് നാല് സ്ത്രീകൾക്ക് ഗുരുതര പരിക്ക്.




കൊടുവള്ളി വാവാട് കാറിടിച്ച് നാല് സ്ത്രീകൾക്ക് ഗുരുതര പരിക്ക്. വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപത്താണ് അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്നു സ്ത്രീകളെ കാർ ഇടിക്കുകയായിരുന്നു. ഇവിടെ വിവാഹത്തിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

കനത്ത മഴയ്ക്കിടയായിരുന്നു അപകടം. പരിക്കേറ്റവരെ ആംബുലൻസുകളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പലരുടെയും നില ഗുരുതരമാണ്.

Post a Comment

Previous Post Next Post