കൊയിലാണ്ടി: ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കക്കഞ്ചേരി സ്വദേശി പന്നിക്കോട്ടൂർ മീത്തൽ നാരായണൻ ആണ് മരിച്ചത്. അമ്പത്തിയാറ് വയസായിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോട് കൂടിയായിരുന്നു സംഭവം.
മുണ്ടോത്ത് റോഡ് മുറിച്ച് കടക്കവെ അമിത വേഗതയിലെത്തിയ ബൈക്ക് നാരായണനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇയാളെ നാട്ടുകാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.