കാറുമായി കൂട്ടിയിടിച്ച്‌ അപകടം;ബൈക്ക് യാത്രികന്റെ കാല്‍ അറ്റുപത്തനംതിട്ട റാന്നി കാറുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്റെ കാല്‍ അറ്റു പോയി. കന്യാകുമാരി ഹെന്‍ട്രി റോഡ് ഷാരോണില്‍ സുഭാഷ് കുമാറി(55)ന്റെ വലത് കാലാണ് മുറിഞ്ഞു മാറിയത്.

തിങ്കളാഴ്ച ഉച്ചക്ക് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ചെത്തോങ്കരയില്‍ വച്ച്‌ എരുമേലി ഭാഗത്ത് നിന്നു വന്ന കാറുമായിട്ടാണ് സുഭാഷിന്റെ ബൈക്ക് കൂട്ടിയിടിച്ചത്.


്ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post