മംഗലാപുരത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മലബാര്‍ ഗോള്‍ഡ് വടകര ഷോറൂം ഹെഡ് ടി.കെ.അഷ്മറിന്റെ മകന്‍ മരണപ്പെട്ടു

 


കോഴിക്കോട്  വടകര: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് വടകര ഷോറൂം ഹെഡ് മാക്കൂല്‍പീടിക ടി.കെ.അഷ്മറിന്റെ മകന്‍ മുഹമ്മദ് ഫിസാന്‍ (21) മരണപ്പെട്ടു. മംഗലാപുരത്ത് വാഹനാപകടത്തെ തുടര്‍ന്ന് ദിവസങ്ങളായി

ചികിത്സയിലായിരുന്ന മുഹമ്മദ് ഫിസാന്‍ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണപ്പെട്ടത്.

വിദ്യാര്‍ഥിയായ ഫിസാന്‍ കഴിഞ്ഞ 30നാണ് കാറപകടത്തില്‍പെട്ടത്. അതിനു ശേഷം അത്യാസന്നനിലയില്‍ മംഗലാപുരം എജെ ഹോസ്പിറ്റല്‍ ഐസിയുവിലായിരുന്നു. വടകര എംയുഎം ജെബി സ്‌കൂള്‍ അധ്യാപിക ഷെഹരിയയാണ് മാതാവ്. മുസ്ലിംലീഗ് ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റും എളങ്ങോളി മഹല്ല് പ്രസിഡന്റുമായ പി.മൊയ്തുഹാജിയുടെ മകളുടെ മകനാണ് മുഹമ്മദ് ഫിസാന്‍. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച വൈകീട്ട് 5:30 ന് മാക്കൂൽ ജുമാ മസ്ജിദിൽ നടക്കും. പൊതു ജനങ്ങൾക്ക് മയ്യിത്ത് കാണാനുള്ള സൗകര്യം പള്ളിയിൽ മാത്രമായിരിക്കും ഉണ്ടാവുക,

Post a Comment

Previous Post Next Post