വീട്ടില്‍നിന്ന് ദുര്‍ഗന്ധം: വയോധികൻ വീടിനുള്ളില്‍ മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് ചോരയിൽകുളിച്ച നിലയിൽകോഴിക്കോട്: വയോധികനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിക്കോടി പെരുമാള്‍പുരം താഴവടക്കെ മുല്ലമുറ്റത്ത് രാമചന്ദ്രനെ (60) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികള്‍ പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്.


വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു രാമചന്ദ്രന്‍. രണ്ടു ദിവസമായി പുറത്തേക്ക് കാണാറില്ലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പ്രദേശത്ത് ദുര്‍ഗന്ധം പരന്നത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്

Post a Comment

Previous Post Next Post