മകൻ അ​മ്മ​യെ ത​ല​ക്ക​ടി​ച്ച് കൊ​ല്ലാ​ൻ ശ്രമം. മകനെതിരെ പൊ​ലീ​സ് കേ​സെ​ടു​ത്തു. അമ്മ ഗുരുതരാവസ്‌ഥയിൽ

  


കാസർകോട് നീ​ലേ​ശ്വ​രം: അ​മ്മ​യെ ത​ല​ക്ക​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ സംഭവത്തിൽ മ​ക​നെതിരെ നീ​ലേ​ശ്വ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. നീ​ലേ​ശ്വ​രം ക​ണി​ച്ചി​റ​യി​ലെ പ​രേ​ത​നാ​യ രാ​ജ​ന്റെ ഭാ​ര്യ രു​ഗ്മ​ണി​യെ(57)യാ​ണ് മ​ക​ൻ സു​ജി​ത്ത് ത​ല​ക്ക​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്.


തു​ട​ർ​ച്ച​യാ​യി ഫോ​ൺ ചെ​യ്ത​ത് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ത​ല​ക്ക​ടി​ച്ച് വീ​ഴ്ത്തി​യ​ത്. രു​ഗ്മ​ണി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ സു​ജി​ത്ത് രു​ഗ്മിണി​യെ അ​ക്ര​മി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ത​ട​യാ​ന്‍ ശ്ര​മി​ച്ച അ​യ​ല്‍വാ​സി​ക​ളെ ഇ​യാ​ള്‍ വീ​ട്ടി​ന​ക​ത്തേ​ക്ക് ക​യ​റാ​ന്‍ സ​മ്മ​തി​ച്ചി​ല്ല. തു​ട​ര്‍ന്ന്, നാ​ട്ടു​കാ​ര്‍ നീ​ലേ​ശ്വ​രം പൊ​ലീ​സി​നെ വി​വ​രം അ​റി​യിക്കുകയായിരുന്നു. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോളേജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച രു​ഗ്മിണി അ​തീവ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇന്നലെ പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് സം​ഭ​വം.


പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ. ​പ്രേം​സ​ദ​നും എ​സ്‌.​ഐ ടി. ​വി​ശാ​ഖും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി സു​ജി​ത്തി​നെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കി​യാ​ണ് രു​ഗ്മി​ണി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Post a Comment

Previous Post Next Post