തൃശ്ശൂർ കുന്നംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക്ടിച്ച് തമിഴ്നാട് സ്വദേശിനിയായ സ്ത്രീ മരിച്ചു

  


കുന്നംകുളം: വടുതല വട്ടംപാടത്ത് കലയംകുളം ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ബൈക്ക്ടിച്ച് തമിഴ്നാട് സ്വദേശിനിയായ സ്ത്രീ മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശിനി അർമുഖന്റെ ഭാര്യ 62 വയസ്സുള്ള സീതയാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്. വട്ടംപാടം ഭാഗത്തുനിന്നും കൊച്ചന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് കലയംകുളം ബസ്റ്റോപ്പിന് സമീപത്തുവച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന തമിഴ്നാട് സ്വദേശിനിയായ സ്ത്രീയെ ഇടുകയായിരുന്നുവെന്ന് പറയുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു പരിക്കേറ്റ സ്ത്രീയെ വടുതല ഡോള ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വർഷങ്ങളായി ആഞ്ഞിലക്കടവ് ഭാഗത്ത് താമസക്കാരാണ് മരിച്ച സീത. സംഭവത്തിൽ കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.അപകടത്തിൽ ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.

Post a Comment

Previous Post Next Post