നടുവില്‍ താവുകുന്നില്‍ പിക്കപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്കണ്ണൂർ തളിപറമ്പ് നടുവില്‍: താവുകുന്നില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. താവുകുന്ന് മെയിൻ വളവില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് പിക്കപ്പ് മറിഞ്ഞത്

കോഴിക്കോട് നിന്നും കരുവഞ്ചാല്‍ മീൻപറ്റിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് ബേക്കറി സാധനങ്ങളുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സമീപത്തെ റബര്‍ മരങ്ങളിലാണ് വാഹനം ഇടിച്ച്‌ നിന്നത്. 


ഇവിടെ മരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ വലിയ അപകടത്തിന് തന്നെ കാരണമാകുമായിരുന്നു. അപകടത്തില്‍പ്പെട്ടവരെ കണ്ണൂരിലെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൂഗിള്‍ മാപ്പ് നോക്കി വന്നതാണ് വാഹനം ഇതുവഴി വരാൻ കാരണമായത്. ഡ്രൈവറുടെ റോഡ് പരിചയക്കുറവും അപകടത്തിന് കാരണമായതായി പറയുന്നു.

Post a Comment

Previous Post Next Post