ലോറിയിടിച്ച്‌ സ്കൂട്ടിയില്‍ സഞ്ചരിച്ച 17കാരിക്ക് ഗുരുതര പരിക്ക്തിരുവനന്തപുരം: ലോറിയിടിച്ച്‌ ഇരുചക്രവാഹനം ഓടിച്ച 17കാരിക്ക് ഗുരുതരപരിക്ക്. സ്കൂട്ടിയില്‍ ഇടിച്ചിട്ടശേഷം നിറുത്താതെ പോയ ലോറി പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.

വലിയവിള മൈത്രി നഗര്‍ സ്വദേശിനിയായ 17 കാരി സഞ്ചരിച്ച സ്കൂട്ടിയാണ് ലോറി ഇടിച്ചുതെറിപ്പിച്ചത്.സഹോദരനെ ട്യൂഷന് കൊണ്ടുവിട്ടശേഷം തിരികെ വരുന്നതിനിടെയായിരുന്നു അപകടം.


വലിയവിള പള്ളിക്ക് സമീപമുള്ള വളവില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30യോടെയാണ് സംഭവം.


പെണ്‍കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച പൂജപ്പുര പൊലീസ് ലോറി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.ചാലയില്‍ നിന്നാണ് ലോറി കണ്ടെത്തിയത്.തിരുവനന്തപുരം ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.ഡ്രൈവറേയും ക്ലീനറേയും കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post