കോഴിയുമായി പോവുകയായിരുന്ന പികപ് വാനും ബൈകും കൂട്ടിയിടിച്ച്‌ നഴ്സിനും മകനും ഗുരുതര പരുക്ക്

 


 കാസർകോട്  പിലിക്കോട്:  കോഴിയുമായി പോവുകയായിരുന്ന പികപ് വാനും ബൈകും കൂട്ടിയിടിച്ച്‌ നഴ്സിനും മകനും ഗുരുതര പരുക്ക്.

പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപത്തെ തോട്ടം ഗേറ്റിലാണ് അപകടമുണ്ടായത്. പരിയാരത്തുള്ള കണ്ണൂര്‍ മെഡികല്‍ കോളജിലെ നഴ്സും പിലിക്കോട് കണ്ണങ്കൈ കോതോളിയിലെ കൃഷ്ണ കുമാറിന്റെ ഭാര്യയുമായ കെ വി ശാന്തിനി (46), മകന്‍ ഗോകുല്‍ (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്.


വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോവാനായി ശാന്തിനിയെ ബൈകില്‍ കയറ്റി തോട്ടം ഗേറ്റ് ബസ് സ്റ്റോപില്‍ എത്തിക്കുന്നതിനിടയിലാണ് ലോറി ബൈകില്‍ ഇടിച്ചത്. ലോറി അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ശാന്തിനിയെയും ഗോകുലിനേയും പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post