തൃശ്ശൂർ ചേർപ്പ്: കരുവന്നൂർ പാലത്തിൽ
നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.മാപ്രാണം മാടായിക്കോണം സ്വദേശി കൂടലി വീട്ടിൽ ജോസിന്റെ മകൻ ഡിസോള് 32 ) ആണ് മരിച്ചത്. രാവിലെ ഏഴരയോടെ സൈക്കിളിൽ എത്തിയ യുവാവ് പാലത്തിൽ സൈക്കിൾ വെച്ച ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.
സംഭവം കണ്ട് നാട്ടുകാർ എത്തുമ്പോഴേക്കും യുവാവ് പുഴയിൽ മുങ്ങിപ്പോയിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട ഫയർ ഫോഴ്സും തൃശൂരിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരും എത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് ഉച്ചയ്ക്ക് രണ്ടരയോടെ പാലത്തിനു സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്.തൃശൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.