കോട്ടയം താഴത്തങ്ങാടി ഇടയ്ക്കാട്ട് പള്ളിക്ക് സമീപം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ ആളെ കാണാതായി



കോട്ടയം : താഴത്തങ്ങാടി ഇടയ്ക്കാട്ട് പള്ളിക്ക് സമീപം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ മാണിക്കുന്നം സ്വദേശിയെ കാണാതായി. മാണിക്കുന്നം സ്വദേശിയായ ശ്രീരാജ്നെയാണ് കാണാതായത്.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് കുളിക്കാനിറങ്ങിയ ശ്രീരാജിനെ കാണാതായത്. നാട്ടുകാർ അറിയിച്ചതിനേ തുടർന്ന് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ശ്രീരാജിനെ കണ്ടെത്തിയില്ല. പ്രദേശത്ത് വെളിച്ചക്കുറവ് ഉള്ളതിനാൽ തെരച്ചിൽ നിർത്തി ഫയർ ഫോഴ്സ് തിരികെ പോയി. നാളെ രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കും

Post a Comment

Previous Post Next Post