മലപ്പുറം കരുവാരകുണ്ടിൽ ബ്രോസ്റ്റ് ,ഷവർമ എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 


കരുവാരകുണ്ടിൽ ബ്രോസ്റ്റ് ,ഷവർമ എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. കുട്ടികളും മുതിർന്നവരും അടക്കം നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് കരുവാരകുണ്ട് കിഴക്കേത്തലയിൽ പ്രവർത്തിക്കുന്ന ഷാലിമാർ ബേക്കറി ആൻഡ് റസ്റ്റോറൻ്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. സ്ഥലത്ത് വിവരം അറിഞ്ഞെത്തിയവർ സംഘർഷം ഉണ്ടാക്കിയ പശ്ചാത്തലത്തിൽ പോലീസും പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിൽ മതിയായ രേഖ ഇല്ലാതെ ആണ് സ്ഥാപനം പ്രവർത്തിച്ചതെന്ന് കാണിച്ച് പൂട്ടാൻ ഉത്തരവിട്ടു.

Post a Comment

Previous Post Next Post