കാസർകോട് കാഞ്ഞങ്ങാട് മാവേലി എക്സ്പ്രസ്. ട്രാക്ക് മാറിക്കയറി വേറെ ട്രെയിൻ ഇല്ലാതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്കാസർകോട്: ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്. കാസർകോട് കാഞ്ഞങ്ങാട് വെച്ച് ആറേമുക്കാലിനാണ് സംഭവം. മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസാണ് ട്രാക്ക് മാറിക്കയറിയത്. ട്രാക്കിൽ വേറെ ട്രെയിൻ ഇല്ലാതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്.


ഇന്ന് വൈകിട്ട് 6.45 യോടെയാണ് സംഭവമുണ്ടായത്. റെയിൽ വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോംമിലേക്ക് കയറേണ്ട ട്രെയിൻ മാറി കയറുകയായിരുന്നു. പിഴവ് മനസ്സിലാക്കിയതോടെ ട്രെയിൻ നിർത്തി. തുടർന്ന് റിവേഴ്സ് അടുത്താണ് ഒന്നാം ട്രാക്കിലേക്ക് കയറിയത്. ട്രാക്ക് മാറാൻ ഉണ്ടായ കാരണം വ്യക്തമല്ല. സിഗ്നൻ മാറിയതാണ് ട്രാക്ക് മാറാൻ കാരണമായതെന്ന് റെയിൽവേ സൂചനയുണ്ട്.

Post a Comment

Previous Post Next Post