നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക്നിസ്സാര പരിക്ക് ഇടുക്കി കട്ടപ്പന: വെള്ളയാംകുടിയിൽ കാക്കക്കൂട് കടയുടെ സമീപത്തുള്ള ഓടയിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. ഹ്യുണ്ടായി ഇയോൺ കാർ ആണ് മറിഞ്ഞത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. ഡ്രൈവർ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ദീർഘമായ യാത്രയ്ക്ക് ശേഷം തിരികെ വീട്ടിലേക്ക് എത്തുന്ന സമയത്താണ് അപകടം നടന്നത്

ഇത് വെള്ളയാംകുടിയിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ അപകടമാണ്. വെള്ളയാംകുടിയിൽ കാറിന് പിന്നിൽ സ്കൂട്ടറുകൾ ഇടിച്ചാണ് രാവിലെ അപകടം നടന്നത്.

അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികരായ രണ്ട് പേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പ്രവേശിപ്പിച്ചിരുന്നു. ഏറെ തിരക്കേറിയ വെള്ളയാംകുടി ഭാഗത്ത് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.

Post a Comment

Previous Post Next Post