ചികിത്സ കഴിഞ്ഞ് മടങ്ങവേ നിയന്ത്രണംവിട്ട കാര്‍ പോസ്റ്റിലിടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യംകോട്ടയം: കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് മരിച്ചത്. കോട്ടയത്തെ ആശുപത്രിയിൽ രോഗബാധിതയായതിനെ തുടർന്ന് ചികിത്സയിലായിരുന്ന അമ്മിണിയെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്.


കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് മുന്നിൽ വെളുപ്പിന് 4.30 നായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ അമ്മിണിയെ കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിൽ സാരമായി പരിക്കേറ്റ അമ്മിണിയുടെ മകൾ ബ്ലെസി ആശുപതിയിൽ ചികിത്സയിലാണ്. വാഹനം ഓടിച്ചിരുന്ന മകൻ ജേക്കബിന് പരിക്കുകളൊന്നുമില്ല. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണം എന്നാണ് നിഗമനം .

Post a Comment

Previous Post Next Post