പാനൂരിൽ വീടിന്റെ മുകൾ നിലയിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചുപാനൂർ : വീടിന്റെ മുകൾ നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ ഉത്തർപ്രദേശ് തകപൂർ സ്വദേശി ബെച്ചുലാൽഗോസ്വാമി (26)യാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ ഏലാങ്കോട്ടെ വാടക വീടിന്റെ മുകൾ നിലയിൽ നിന്ന് താഴെവീഴുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ അൻവറിനൊപ്പം താമസിക്കുകയായിരുന്ന ബെച്ചുലാൽ രാത്രി മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Post a Comment

Previous Post Next Post