ചുവന്നമണ്ണിൽ ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് അപകടം: രണ്ട് യുവാക്കൾക്ക് പരിക്ക് തൃശ്ശൂർ  പട്ടിക്കാട്. ചുവന്നമണ്ണ് ദേശീയപാതയിൽ ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കൊച്ചി സ്വദേശികളായ കണ്ണമാലി മുട്ടുങ്കൽ വീട്ടിൽ തോമസ് മകൻ അനീഷ് (38), ഇരുമ്പനം സ്വദേശി ആൻഡ്രൂസ് (45) എന്നിവർക്കാണ് പരിക്കേറ്റത്. അനീഷിന് തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന ലോറിയുടെ പുറകിൽ ഇതേ ദിശയിൽതന്നെ വന്ന ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. മാർബിൾ തൊഴിലാളികളായ യുവാക്കൾ ജോലിയുടെ ഭാഗമായി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വഴിയാണ് അപകടത്തിൽ പെട്ടത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.Post a Comment

Previous Post Next Post