തൃശ്ശൂർ വാടാനപ്പള്ളിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

 


വാടാനപ്പള്ളി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിലങ്ക ബീച്ച് റോഡിൽ ഫ്ലാറ്റിൽ താമസിക്കുന്ന പുത്തൻപുരയിൽ വീട്ടിൽ നിസാമുദ്ദീന്റെ മകൻ അദ്നാനെ (14)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


ഇന്നലെ രാത്രി മുറി അടച്ച് ഉറങ്ങാൻ കിടന്നതാണ്. ഇന്ന് വിളിച്ചിട്ട് തുറക്കാതെ വന്നപ്പോൾ വാതിൽ പുറത്ത് നിന്ന് അയൽവാസികളെത്തി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് നിസാമുദ്ദീൻ വിദേശത്താണ്. മരിച്ച അദ്നാൻ തൃത്തല്ലൂർ കമല നെഹ്റു സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post