തൃശ്ശൂർ മണ്ണുത്തി. ചിറക്കക്കോട് മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയും മരണപ്പെട്ടു


 


മണ്ണുത്തി. ചിറക്കക്കോട് പിതാവ് മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ ലിജി ജോജി (34) മരിച്ചു. ഇന്ന് വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ ലിജി എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു.


സെപ്തംബർ 13 ബുധനാഴ്ച അർധരാത്രിയോടെയാണ് ജോജിയുടെ പിതാവ് ജോൺസൻ ജോജിയെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സെപ്തംബർ 14ന് ജോജിയും മകൻ തെണ്ടുൽക്കറും, സെപ്തംബർ 21ന് പ്രതി കൊട്ടേക്കാടൻ ജോൺസനും മരണപ്പെട്ടിരുന്നു

Post a Comment

Previous Post Next Post