ചേളാരി പടിക്കൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു
 മലപ്പുറം ചേളാരി പടിക്കൽ പറമ്പിൽ പീടിക റൂട്ടിൽ കുമ്മതോടു പാലത്തിനു സമീപം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു . ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയെ  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

 ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി ആദ്യ വർഷ പി.ജി. വിദ്യാർത്ഥിയാണ്. മാണൂർ ദാറുൽ ഹിദായ ദഅ് വ കോളേജിലായിരുന്നു പഠനം.

സ്കൂട്ടറിൽ കൂടെ സഞ്ചരിച്ച മാതാവ് സാബിറയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശാമിൽ സഹോദരനാണ്.

മരിച്ച ഷഹനാദിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും .


മാതാവ് സാബിറ സഹോദരൻ ശാമിൽ.

Post a Comment

Previous Post Next Post