വീടിനു മുകളില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചുകാസർകോട്   കാഞ്ഞങ്ങാട്: വീടിനു മുകളില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു. മാലോം വള്ളിക്കടവിലെ ദേവസ്യ ജോണി (56) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാകാണ് അപകടം. വീടിന് മുകളില്‍ ഷീറ്റിടുന്ന ജോലി ചെയ്യുന്നതിനിടെയാണ് വീണത്. കണ്ണൂരിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ: ലിസി. മക്കള്‍: ലിജോ, ലിറ്റി. മരുമക്കള്‍: റീന, ജോഷ്വ. സഹോദരങ്ങള്‍: ജോസ്, ജോര്‍ജ്, കുട്ടിയമ്മ, ഓമന, ലീലാമ്മ, മേരി, കുഞ്ഞുഞ്ഞ്.

Post a Comment

Previous Post Next Post