ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു.


 എറണാകുളം മൂവാറ്റുപുഴ : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു.തൃക്കളത്തൂർ കീത്താമനശ്ശേരിൽ അരവിന്ദാക്ഷൻ (60) ആണ് മരിച്ചത് .ഇന്നലെ വൈകുന്നേരം 4.30 ഓടെ തൃക്കളത്തൂർ പളളിത്താഴത്തായിരുന്നു അപകടം. പട്ടിമറ്റം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാറുമായാണ് ഓട്ടോറിക്ഷ കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് കാർ തലകീഴായ് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ അരവിന്ദാക്ഷനെ മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദക്ത ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ സാവിത്രി.മക്കൾ

:ശരത്ത്,ശ്യാമ.മരുമക്കൾ :ആതിര,മനോരാജ്.മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post