അമ്പലപ്പുഴ ദേശീയ പാതയിൽ വാസുദേവ പുരത്തിനു സമീപം അജ്ഞാത വാഹനം ഇടിച്ച് മത്സ്യതൊഴിലാളി മരിച്ചു.അമ്പലപ്പുഴ: അജ്ഞാത വാഹനം ഇടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച മത്സ്യ തൊഴിലാളി മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനാലാം വാർഡിൽ പുന്തല പുത്തൻ പറമ്പിൽ ചന്ദ്രൻ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4ഓടെ ദേശീയ പാതയിൽ വാസുദേവ പുരത്തിനു സമീപമായിരുന്നു അപകടം. കാൽനടയായി പോകവെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന ചന്ദ്രനെ പിന്നാലെ വന്ന ബൈക്ക് യാത്രക്കാരനും നാട്ടുകാരും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 2:30 ഓടെ മരിച്ചു. അവിവാഹിതനാണ്. സഹോദരി സുജാതക്കൊപ്പമാണ് താമസിച്ചിരുന്നത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇടിച്ചിട്ട് നിർത്താതെ പോയ വാഹനത്തിനായി അമ്പലപ്പുഴ പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Post a Comment

Previous Post Next Post