കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു.. ബൈക്ക് യാത്രികന്‍ മരിച്ചു


 

കോട്ടയം: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കറുകച്ചാല്‍ സ്വദേശി സാമുവല്‍ (66) ആണ് മരിച്ചത്. കോഴഞ്ചേരി റോഡില്‍ തോട്ടക്കാട് കവലയ്ക്ക് സമീപം പാറപ്പ ജങ്ഷനില്‍ ഇന്ന് പുലര്‍ച്ചെ 6.45-ഓടെയാണ് അപകടമുണ്ടായത്. സാമുവല്‍ കറുകച്ചാലില്‍ നിന്ന് കോട്ടയത്തേക്ക് ബൈക്കിൽ പോകുമ്പോഴാണ് അപകടം ഉണ്ടായത്. പരിക്കേറ്റ സാമുവലിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post