കോഴിക്കോട് കൊയിലാണ്ടി മേല്‍പാലത്തിനടിയില്‍ തീവണ്ടി തട്ടി വായോധികൻ മരണപ്പെട്ടു
കൊയിലാണ്ടി: കൊയിലാണ്ടി മേല്‍പാലത്തിനടിയില്‍ തീവണ്ടി തട്ടി 68കാരൻ മരിച്ചു . പെരുവെട്ടൂര്‍ എടവന അരവിന്ദന്‍ (68) ആണ് മരിച്ചത്. ഇലക്ട്രീഷനായിരുന്നു. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: രാജലക്ഷ്മി. മക്കള്‍: അരുണ്‍, അര്‍ജുന്‍.

Post a Comment

Previous Post Next Post