സ്വത്ത് തർക്കം മാനന്തവാടി തൃശ്ശിലേരിയിൽ ജ്യേഷ്ഠൻ അനുജനെ കത്തി കൊണ്ട് കുത്തി   തൃശ്ശിലേരി: സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ജ്യേഷ്ഠൻ 

അനുജനെ കത്തികൊണ്ട് കുത്തിപരിക്കേൽപ്പിച്ചു. തൃശ്ശിലേരി മൊട്ടയിലെ മരട്ടി വീട്ടിൽ മാത്യു (55,ബേബി) വിനെയാണ് സഹോ ദരൻ തോമസ് (കുഞ്ഞ്) കുത്തിയത്. ഭൂസർവ്വേയുമായി ബന്ധ പ്പെട്ട തർക്കത്തെ തുടർന്നുണ്ടായി അടിപിടിക്കിടെ തോമസ് കത്തി വെച്ച് ആക്രമിച്ചതായാണ് പ്രാഥമിക വിവരം. ഇന്നുച്ചയോടെയാ ണ് സംഭവം. നെഞ്ചിൽ ആഴത്തിലും, മുഖത്തും,കൈക്കുമാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ മാത്യുവിനെ മാനന്തവാടി മെഡി ക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം മാത്യു നിരീക്ഷണത്തിൽ കഴിയുകയാണ്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയാണ്.

Post a Comment

Previous Post Next Post