ബാലുശേരി: മരം മുറിക്കുന്നതിനിടെ മരത്തില്‍ നിന്ന് തൊഴിലാളി മരിച്ചു. തലയാട് മണിച്ചേരി വടക്കും പുറത്ത് സുധീര്‍ (51) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ ചീക്കിലോട് മാപ്പിള സ്കൂളിനടുത്ത് താഴെ കുട്ടോത്ത് രാമകൃഷ്ണന്‍റെ പറമ്ബിലാണ് അപകടം നടന്നത്.
പാഴ്മരങ്ങള്‍ മുറിക്കുന്ന സംഘത്തിലെ അംഗമാണ് സുധീര്‍. മരച്ചില്ലകള്‍ മുറിച്ച ശേഷം തടി മരം മുറിക്കുന്നതിനിടെ കാല്‍ തെറ്റി താഴെ വീണ് തല കരിങ്കല്‍ ഭിത്തിയിലിടിക്കുകയായിരുന്നു.
സുധീറിനെ ഉടൻ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വര്‍ക്കിയുടെയും അന്നക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഡെയ്സി. സഹോദരങ്ങള്‍: സുനില്‍ വര്‍ഗീസ് ( കെഎസ്‌ഇബി) റോസ്‌ലി, റോളി. സംസ്കാരം ഇന്ന് മൂന്നിന് മണിച്ചേരി സിഎസ്‌ഐ സെമിത്തേരിയില്‍.