പൊന്‍കുന്നം: പി.പി.റോഡില്‍ കൊപ്രാക്കളം ജങ്‌ഷനില്‍ ഓട്ടോറിക്ഷയും താര്‍ ജീപ്പും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ മൂന്നുപേര്‍ മരിച്ചു.
തിടനാട് മഞ്ഞാങ്കല്‍ തുണ്ടത്തില്‍ ആനന്ദ്(24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്‌ണു, ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന അരുവിക്കുഴി ഓലിക്കല്‍ അഭിജിത്ത്(23), അരീപ്പറമ്ബ് കളത്തില്‍ അഭിജിത്ത്(18) എന്നിവരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിടനാട് സ്വദേശിയായ ആനന്ദ് കൊടുങ്ങൂരിലെ ഭാര്യവീട്ടിലായിരുന്നു താമസം. ഓട്ടോറിക്ഷയിലുണ്ടായിരുന്നവര്‍ സ്വകാര്യബസ് ജീവനക്കാരാണ്.
ഇന്നലെ രാത്രി 10.30-നായിരുന്നു അപകടം. ഓട്ടോറിക്ഷ പൊന്‍കുന്നത്ത് നിന്ന് കൂരാലി ഭാഗത്തേക്ക് പോകുകയായിരുന്നു. എതിരേ വന്ന ജീപ്പ് ദിശതെറ്റി വന്ന് ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇളങ്ങുളം സ്വദേശിയുടേതാണ് ജീപ്പ്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ആശുപത്രി മോര്‍ച്ചറിയില്‍.