ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം നിറമരുതൂർ സ്വദേശി മരണപ്പെട്ടുദുബായ്:ദുബായ് കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിറമരുതൂർ സ്വദേശി മരണപ്പെട്ടു.

ശാന്തിനഗർ പറന്നൂർപറമ്പിൽ അബ്ദുള്ള, ആയിഷ എന്നിവരുടെ മകൻ യഅകൂബാണ് മരണപ്പെട്ടത്.

അബ്ദുല്ല ബർദുബൈയിലെ അനാം അൽ മദീന ഫ്രൂട്സ് ആൻഡ് വെജിറ്റബ്ൾ ട്രേഡിങ് കമ്പനിയിലെ ഷോപ്പ് സൂപ്പർവൈസറാണ് മരിച്ച യാക്കൂബ് അബ്ദുല്ല.

  അപകടത്തിൽ നിരവധി മലയാളികൾക്ക് പരിക്കേറ്റു. ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രി കറാമ 'ഡേ ടു ഡേ' ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം. 12.20 ഓടെ ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. മിക്കവരും ബാച്ച്ലർ  ആയ താമസക്കാരായിരുന്നു.

Post a Comment

Previous Post Next Post