തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറയിൽ തുണി ഉണക്കാൻ കെട്ടിയിരുന്ന കയറിൽ കഴുത്ത് കുരുങ്ങി ഗുരുതരമായി പരിക്കേറ്റ 13 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
സംഭവം വെഞ്ഞാറമൂട് പുല്ലമ്പാറയിൽ.
തുണി ഉണക്കാൻ കെട്ടിയിരുന്ന കയറിൽ കഴുത്ത് കുരുങ്ങി ഗുരുതരമായി പരിക്കേറ്റ 13 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .വെഞ്ഞാറമൂട് പുല്ലമ്പാറ ചേറാട്ടുകുഴിയിൽ വൈശാഖാ ണ് അപകടത്തിൽ പെട്ടത് .ഇന്നലെ വൈകുന്നേരം . 5 മ ണിയോടെയയിരുന്നു സംഭവം. തേമ്പാംമൂട് ജനതാ ഹയർ സെക്കന്ററി സ്കൂളിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയാണ് . വീടിന്റെ സിറ്റ് ഔട്ടിൽ നിന്നുകൊണ്ട് തുണി വിരിക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി അയയിലേക്ക് വീണ വൈശാഖിന്റെ കഴുത്തിൽ കയർ കുരുങ്ങിയതാണ് അപകടത്തിന് കാരണം എന്നാണ് ലഭിക്കുന്ന വിവരം. അടുക്കളയിൽ ഉണ്ടായിരുന്ന മാതാവ് പുറത്തിറങ്ങുമ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ച കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്