ബസും ബൈക്കും കൂട്ടിയിടിച്ച് എറവ് ആറാംകല്ല് സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്.



തൃശ്ശൂർ  അരിമ്പൂർ: എറവ് കപ്പൽപ്പള്ളിക്ക് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. എറവ് ആറാംകല്ല് സ്വദേശി ചാലാപ്പിള്ളി സൗരവിനാണ് പരിക്കേറ്റത്.


ഇന്നലെ വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. തൃശൂരിലേക്ക് പോയിരുന്ന


ബസും എതിർദിശയിൽ വന്നിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അമല ആശുപത്രിയിലും എത്തിച്ചു.


തൃശൂരിലെ ചീരൻസ് യമഹയുടെ ഷോറൂമിലെ മെക്കാനിക്കാണ് സൗരവ് അപകടത്തെ തുടർന്ന് തൃശൂർ – കാഞ്ഞാണി സംസ്ഥാന പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.


Post a Comment

Previous Post Next Post