ഹൈദരാബാദിൽ നാലുനില കെട്ടിടത്തിന് തീപ്പിടിച്ച് ഒന്‍പതുപേര്‍ വെന്ത് മരിച്ചു. നിലവില്‍ 21 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ പത്തുപേര്‍ അബോധാവസ്ഥയിൽ



നാലുനില കെട്ടിടത്തിന് തീപ്പിടിച്ച് ഒന്‍പതുപേര്‍ മരിച്ചു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയവരെ ജനലിലൂടെയാണ് രക്ഷപ്പെടുത്തിയത്‌. നിലവില്‍ 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ പത്തുപേര്‍ അബോധാവസ്ഥയിലായിരുന്നു. ഇന്ന് രാവിലെ 9.30-ഓടെയാണ് ഹൈദരാബാദിലെ നമ്പള്ളിയിലെ ബസാര്‍ഘട്ടിലുള്ള നാലുനില കെട്ടിടത്തിന് തീപ്പിടിച്ചത്.


ഒന്നാംനിലയില്‍ കാര്‍ റിപ്പയറിങ് ചെയ്യുന്നതിനിടെ ഉണ്ടായ തീപ്പൊരി ഇതിനടുത്ത് ഡ്രമുകളില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളിലേക്ക് പടരുകയും ആളിക്കത്തുകയുമായിരുന്നു. വൈകാതെ കെട്ടിടത്തിന്റെ മറ്റു നിലകളിലേക്കും തീപടര്‍ന്നു. രക്ഷാപ്രവര്‍ത്തനവും തീപൂര്‍ണമായും അണയ്ക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post