കാസർകോട് ഉപ്പള: പിതൃസഹോദരന്‍ കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ കാറിനടിയില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. സോങ്കാല്‍ കൊഡങ്ക റോഡിലെ നിസാറിന്റെയും തസ്‌രീഫയുടേയും മകന്‍ മാഷിതുല്‍ ജിഷാന്‍ ആണ് മരിച്ചത്. ഇന്നലെ ഉപ്പളയിലേക്ക് പോകാനായി വീട്ടുകാര്‍ കാര്‍ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പിതൃസഹോദരന്‍ കാറുമായി ഗേറ്റ് കടന്നുവരുന്നത് കണ്ട് ജിഷാന്‍ കാറിനടുത്തേക്ക് ഓടി വരുന്നതിനിടെ കാറിന്റെ മുന്‍ ഭാഗത്ത് കുടുങ്ങുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികളും ബന്ധുക്കളും എത്തുകയും ഉടന്‍ തന്നെ കുട്ടിയെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.