നെടുംബാശേരി എയർപോർട്ടിലേക്കുള്ള യാത്രാമദ്ധ്യേ ദേശമംഗലം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു.. യാത്രക്കാർക്ക് ഗുരുതര പരിക്ക്
ദേശമംഗലം: സുഹൃത്തിനെ യാത്രയാക്കാൻ പോയ വാഹനം ചാലകൊടി കറ്കുറ്റിയിൽ വെച്ച് അപകടത്തിൽ പെട്ടു.ദേശമംഗലം സെൻ്ററിൽ ബാർബർ ഷോപ്പ് നടത്തുന്ന ഫാഷിർ എന്നയാളെ യാത്രയാക്കുന്നതിന് വേണ്ടി സുഹൃത്തുക്കളായ അഗിൽ, അബ്ബാസ്, മുഷ്ത്താക്ക് എന്നിവർ കൊപ്പമുള്ള യാത്രയിലാണ് അപകടം.5 പേർ ഉൾപെടുന്ന യാത്രാസംഗത്തിലെ എല്ലാവർക്കും ഗുരുതര പരിക്ക് പറ്റി ഉടൻതുന്ന അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബുഷറയുടെ മകനാണ് ഫാഷിർ.