മലപ്പുറം: കുറ്റിക്കാട്ടൂരിൽ നിന്ന് കാണാതായ സൈനബയുടെ മൃതദേഹം കണ്ടെത്തി. നാടുകാണി ചുരത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സൈനബയുടെതെന്ന് മകൻ തിരിച്ചറിഞ്ഞു.
കഴിഞ്ഞ ഏഴാം തിയ്യതി മുതലാണ് സൈനബയെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് കസബ പൊലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. കേസിൽ രണ്ട് പേരെ കസബ പൊലീസ് പിടികൂടി. താനൂർ സ്വദേശി സമദ് (52), ഗൂഡല്ലൂർ സ്വദേശി സുലൈമാൻ എന്നിവരാണ് കസബ പൊലീസ് പിടിയിലായത്. സൈനബയെ ഫോണിൽ വിളിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് സമദ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സൈനബയുടെ കൈവശമുള്ള സ്വർണാഭരണത്തിനായാണ് കൊലപ്പെടുത്തിയതെന്നും മൊഴിയിൽ പറയുന്നു.